കൊച്ചിയിലും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക്

കൊച്ചിയിലും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ രോഗി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ മാസം 65 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശി രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.