ബിലാസ്പൂരില്‍ ചരക്ക് ട്രെയിനിന് പിന്നില്‍ മെമു ട്രെയിന്‍ ഇടിച്ച് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

 ബിലാസ്പൂരില്‍ ചരക്ക് ട്രെയിനിന്  പിന്നില്‍  മെമു  ട്രെയിന്‍ ഇടിച്ച് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ചരക്ക് ട്രെയിനും മെമു ട്രെയിനും കൂട്ടിയിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ ലാല്‍ ഖദാന്‍ പ്രദേശത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു ചരക്ക് ട്രെയിനിന് പിന്നില്‍ ഇടിച്ചാണ് അപകടം.

കൂട്ടിയിടിയെ തുടര്‍ന്ന് ഒന്നിലധികം കോച്ചുകള്‍ പാളം തെറ്റി. ആഘാതത്തില്‍ ഓവര്‍ഹെഡ് വയറുകളും സിഗ്‌നലിങ് സംവിധാനവും സാരമായി തകര്‍ന്നു.

ബിലാസ്പുര്‍ - ഹൗറ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. റെയില്‍വേ, ജില്ലാ ഭരണകൂട സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാന്‍ മെഡിക്കല്‍ യൂണിറ്റുകളും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.