ന്യൂഡല്‍ഹി: ബിഹാറില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. റാലികളില്‍ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എന്‍ഡിഎയും ഇന്ത്യ സഖ്യവും.
വൈകുന്നേരം അഞ്ചോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തിരശീല വീഴും. എന്‍ഡിഎക്കായി അമിത് ഷാ ഇന്നും റാലികളില്‍ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോഡി ഇനി എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യം നേതാക്കളും അവസാന ദിന റാലികളില്‍ പങ്കെടുക്കും.
ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. ഈ മാസം 14 ന് ഫലമറിയും.