ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ റെക്കോഡ് പോളിങ്; വൈകുന്നേരം അഞ്ച് വരെ 67.14 ശതമാനം

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ റെക്കോഡ് പോളിങ്;  വൈകുന്നേരം അഞ്ച് വരെ 67.14 ശതമാനം

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം അഞ്ച് വരെ 67.14 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ്. നവംബര്‍ ആറിന് നടന്ന ഒന്നാം ഘട്ടത്തില്‍ 65.08 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ 58.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 2015 ല്‍ 58.3 ശതമാനവും 2010 ല്‍ 53.8 ശതമാനവുമായിരുന്നു പോളിങ്.

ഭരണ കക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ മഹാ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.