പട്ന : ബിഹാർ ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറികൾ മാത്രം ബാക്കി. നിതീഷ് കുമാറിൻ്റെ ബിഹാര്‍ ഭരണം തുടരുമോ അതോ തേജസ്വി യാദവ് സർക്കാർ രൂപീകരിക്കുമോയെന്ന് നാളെ അറിയാം. രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂര്‍ണ ചിത്രം അറിയാന്‍ കഴിയും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പുറത്തുവന്ന എക്സിറ്റ് പോളുകൾ എൻഡിഎ മുന്നണിക്ക് മുൻതൂക്കം പ്രവചിക്കുന്നതാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തു വന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെ ആളുകൾ ആഗ്രഹിക്കുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് സർവേ ഫലം.