എന്‍ഡിഎ 202, ഇന്ത്യ സഖ്യം - 36.
പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും മറികടന്ന് എന്‍ഡിഎയുടെ തകര്‍പ്പന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 202 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാ സഖ്യം 36 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ബിജെപി - 91, ജെഡിയു - 81, എല്‍ജെപി - 21 എന്നിങ്ങനെയാണ് എന്‍ഡിഎയുടെ കുതിപ്പ്. മഹാ സഖ്യത്തില്‍ ആര്‍ജെഡിയുടെ ലീഡ് നില 27 സീറ്റുകളിലേക്ക് താഴ്ന്നു. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്.
ഇടത് പാര്‍ട്ടികളായ സിപിഐ, സിപിഐ എംഎല്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡ് നില വര്‍ധിപ്പിക്കുകയായിരുന്നു.
പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. 2020 ല്‍ ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.