കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാനൊരുങ്ങി ഭാര്യയും ഭര്‍ത്താവും. കോട്ടയം പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒന്നാം വാര്‍ഡില്‍ ഭാര്യ ജനവിധി തേടുമ്പോള്‍ രണ്ടാം വാര്‍ഡില്‍ നിന്ന് ഭര്‍ത്താവും മത്സരരംഗത്തുണ്ട്.
ഇരുവരും ഇതാദ്യമായല്ല ഒന്നിച്ച് ജനവിധി തേടുന്നത്. ഇരുവരും കൗണ്‍സിലര്‍മാരായിരുന്നു. ബെറ്റി ഷാജു നിരവധി തവണ നഗരസഭാധ്യക്ഷയായിരുന്നിട്ടുണ്ട്. നിരവധി തവണ കൗണ്‍സിലറായിരുന്ന ഷാജു തുരുത്തന്‍ കഴിഞ്ഞ തവണ ഒരു വര്‍ഷത്തേക്ക് ചെയര്‍മാനായിരുന്നു. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളാണ് ഇരുവരും.