ബംഗളുരുവില്‍ എടിഎമ്മിലേക്ക് കൊണ്ടുപോയ ഏഴ് കോടി രൂപ കവര്‍ച്ചാ സംഘം പട്ടാപ്പകല്‍ തട്ടിയെടുത്തു

ബംഗളുരുവില്‍ എടിഎമ്മിലേക്ക് കൊണ്ടുപോയ ഏഴ് കോടി രൂപ കവര്‍ച്ചാ സംഘം പട്ടാപ്പകല്‍ തട്ടിയെടുത്തു

ബംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോയ ഏഴ് കോടി രൂപ ബംഗളൂരുവില്‍ പട്ടാപ്പകല്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്തു. സെന്‍ട്രല്‍ ടാസ്‌ക് ഓഫീസര്‍മാരെന്ന വ്യാജേന എത്തിയ സംഘമാണ് പണം തട്ടിയത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെ.പി നഗര്‍ ബ്രാഞ്ചില്‍ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന ക്യാഷ് വാനിനെ സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഇന്നോവയിലെത്തിയ സംഘം ജീവനക്കാരോട് തങ്ങള്‍ നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കി.

രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സംഘം ജീവനക്കാരെ സംസാരിക്കാന്‍ അനുവദിക്കാതെ ഞൊടിയിടയില്‍ തന്നെ പണം മുഴുവന്‍ അവരുടെ വാഹനത്തിലേക്ക് മാറ്റി. ഉടന്‍ തന്നെ വണ്ടിയെടുത്ത് സ്ഥലം വിട്ടു.

ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഡിവിഷന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.