അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് ഹൈക്കോടതി; സമയ പരിധി രണ്ടാഴ്ച

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന്  ഹൈക്കോടതി; സമയ പരിധി രണ്ടാഴ്ച

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

രണ്ടാഴ്ച സമയമാണ് ഇതിനായി കോടതി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു.

ഒരു തരത്തിലും അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ കുറച്ചുകൂടി ഗൗരവം പുലര്‍ത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.