ഹാക്കിംപുര്‍: എസ്‌ഐആര്‍ നടപടികളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് നൂറുക്കണക്കിന് ആളുകള്‍. പശ്ചിമ ബംഗാളിലെ ബസീര്‍ഹട്ടിലെ ഹാക്കിംപുര്‍ ചെക്ക്പോസ്റ്റിലൂടെയാണ് മടക്കം. ഇവരില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
താന്‍ ഒരു ബംഗ്ലാദേശി പൗരയായിരുന്നിട്ടും തനിക്ക് ഇന്ത്യന്‍ രേഖകളുണ്ടെന്ന് റുഖിയ ബീഗമെന്ന യുവതിയാണ് അവകാശപ്പെട്ടത്. ആറ് വര്‍ഷം മുന്‍പാണ് താന്‍ ഇന്ത്യയില്‍ വന്നതെന്നും സാള്‍ട്ട് ലേക്കിലാണ് താമസിച്ചതെന്നുമാണ് റുഖിയ പറഞ്ഞത്. താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
എന്നാല്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്തതിനാലാണ് താന്‍ തിരികെ പോകുന്നതെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നതായും ഇവര്‍ അവകാശപ്പെടുന്നു.