ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം  തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായില്‍ നടക്കുന്ന എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റ് മരണമടഞ്ഞു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയാണ് അപകടം.

എയര്‍ ഷോയുടെ ഭാഗമായ അഭ്യാസ പ്രകടനത്തിനിടെ പറന്നുയര്‍ന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെ വീണ് തേജസ് യുദ്ധ വിമാനം തീ പിടിച്ച് പൊട്ടിത്തെറിച്ചു.


അല്‍ മക്തൂം വിമാനത്താവളത്തിനടുത്ത് പ്രാദേശിക സമയം 3.30 നാണ് സംഭവം. ഇതേ തുടര്‍ന്ന് എയര്‍ ഷോ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് യുദ്ധവിമാനത്തിന്റെ നിര്‍മാതാക്കള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.