ഇറാന് വേണ്ടി ചാരപ്പണി: ഇസ്രായേല്‍ സൈനികനെ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു

ഇറാന് വേണ്ടി ചാരപ്പണി: ഇസ്രായേല്‍ സൈനികനെ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു

ടെല്‍ അവീവ്: ഇറാന് വേണ്ടി ചാരപ്പണി നടത്തിയ ഇസ്രായേല്‍ സൈനികനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ്. 21 കാരനായ റഫായേല്‍ റുവേനിയാണ് പിടിയിലായത്. ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ വഴി പണം നല്‍കിയ ഇറാനിയന്‍ ഹാന്‍ഡ്ലര്‍മാരുമായി റുവേനി രഹസ്യബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ബീര്‍ഷെബ സ്വദേശിയായ ഇയാള്‍ ഹാറ്റ്‌സെറിം വ്യോമസേനാ താവളത്തില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികനാണെന്ന് ഇസ്രായേലിലെ ചാനല്‍- 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ഇന്റലിജന്‍സുമായി ആശയവിനിമയം നടത്തുകയും ഇസ്രായേലിനുള്ളില്‍ ചാരവൃത്തി ദൗത്യങ്ങള്‍ നടത്തുകയും ചെയ്തതിനാണ് നടപടിയെന്ന് ഷിന്‍ ബെറ്റ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.