ബംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ബി.എസ്.സി നഴ്സിങ് വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്.
കര്‍ണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചിക്കബനാവറ സപ്തഗിരി നഴ്സിങ് കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.