ന്യൂസിലൻഡിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂസിലൻഡിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ടോറംഗ: ന്യൂസിലൻഡിലെ ടോറംഗയിൽ നിന്ന് കാണാതായ മലയാളി യുവാവ് ജെയ്സ്മോൻ ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 20 ന് രാത്രി ഒമ്പത് മണി മുതലാണ് ഒട്ടുമോതൈ, മാക്സ്‌വെൽസ് റോഡ് പരിസരത്തു നിന്നും ഇദേഹത്തെ കാണാതായത്. കറുപ്പും വെളുപ്പും കലർന്ന വസ്ത്രം ധരിച്ച ജെയ്സ്മോനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് മലയാളി സംഘടനകളും പൊലീസും തിരച്ചിൽ നടത്തിവരികയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ടോറംഗ പൊലീസാണ് മൃതദേഹം കണ്ടെടുത്ത വിവരം സ്ഥിരീകരിച്ചത്. മരണ കാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് മലയാളി അസോസിയേഷൻ അറിയിച്ചു. ജെയ്സ്മോന്റെ അപ്രതീക്ഷിത വിയോഗത്തിൽ ന്യൂസിലാൻഡ് മലയാളി സമൂഹം കടുത്ത ഞെട്ടലിലും ദുഖത്തിലുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.