എസ്ഐആര്‍ സമ്മര്‍ദ്ദം തങ്ങാന്‍ ആവുന്നില്ല; അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

എസ്ഐആര്‍ സമ്മര്‍ദ്ദം തങ്ങാന്‍ ആവുന്നില്ല; അധ്യാപകനായ ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ജീവനൊടുക്കി. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആര്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്കിടെ ജീവനൊടുക്കിയ ആറാമത്തെ ബിഎല്‍ഒ.

ബിഎല്‍ഒ ജോലി സമ്മര്‍ദം തുറന്നുപറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് ജീവന്‍ ഒടുക്കാന്‍ കാരണമായതെന്നും അധ്യാപകന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകനെ ഉടന്‍ തന്നെ ലക്നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാദവിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രദേശത്ത് പ്രതിഷേധം നടത്തി. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.