മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് ലളിതമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ 'ബാങ്കിങ് കണക്ട്' എന്ന പുതിയ പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാക്കി എന്‍പിസിഐയുടെ കീഴിലുള്ള എന്‍ബിബിഎല്‍. സെപ്റ്റംബറില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ അവതരിപ്പിച്ച സംവിധാനം ആറ് ബാങ്കുകള്‍ നടപ്പാക്കി.
തുടക്കത്തില്‍ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എ.യു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നിങ്ങനെ ആറ് ബാങ്കുകളാണ് നടപ്പിലാക്കിയത്.
ബാങ്കിങ് കണക്ട് എന്നത് പ്രാഥമികമായി വലിയ തുകയുടെ വ്യാപാര ഇടപാടുകള്‍ക്കുള്ള പുതിയ പ്ലാറ്റ്ഫോമാണ്. മൊബൈല്‍ ഫോണ്‍ വഴി എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ് പരസ്പരം ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത. പുതിയ സംവിധാനത്തില്‍ ബാങ്കുകളെയും പേമെന്റ് അഗ്രിഗേറ്റര്‍ കമ്പനികളെയും യോജിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി ബാങ്കിങ് കണക്ട് മാറും.
ആര്‍ബിഐയുടെ തത്സമയ നിരീക്ഷണം സംശയകരമായ ഇടപാടികളില്‍ നടപടി വേഗത്തിലാക്കും.