ന്യൂഡല്‍ഹി: എസ്ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ തള്ളി.
എസ്ഐആറില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തുകയും സഭാ നടപടികള്‍ നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു.
ഇന്നും പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷം. അനുവാദമില്ലാതെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ നോട്ടീസ് തള്ളിയത്.
സമ്മേളനത്തില്‍ എസ്ഐആര്‍, ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനം, ഡല്‍ഹി വായു മലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. 13 നിയമസഭാ ബില്ലുകളും ഒരു സാമ്പത്തിക ബില്ലും അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.