സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; ഒരു പവന്‍ സ്വര്‍ണത്തിന് 95,560 രൂപയായി

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; ഒരു പവന്‍ സ്വര്‍ണത്തിന് 95,560 രൂപയായി

കൊച്ചി: ഇന്നലെ രണ്ട് തവണയായി കുറഞ്ഞ സ്വര്‍ണ വില ഇന്ന് കുതിച്ചു. പവന് 640 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,560 രൂപയായി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 11,945 ആയി.

ഇന്നലെ രണ്ട് തവണ ഇടിഞ്ഞ പവന്‍ വില ഒരിടവേളയ്ക്ക് ശേഷം 94,000 ന് താഴെ എത്തിയിരുന്നു. രാവിലെ 240 രൂപയും ഉച്ച കഴിഞ്ഞ് 480 രൂപയുമാണ് കുറഞ്ഞത്.

ഒക്ടോബര്‍ 17 ന് രേഖപ്പെടുത്തിയ 97360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലും സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.