പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്. പാലക്കാട് നഗരസഭയിലെ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്‌തെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്‍ കണ്‍വീനര്‍ ഹരിദാസ് മച്ചിക്കനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.