ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 പേര്‍ കസ്റ്റഡിയില്‍

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 പേര്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്ന പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച ബോട്ടാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ അന്വേഷണത്തിന് ജഖാവു മറൈന്‍ പൊലീസിന് കൈമാറി.

ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ 11 ജീവനക്കാരുള്ള പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് പിടികൂടിയെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിങ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. നടപടി തീര സംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയെ പ്രതിഫലിപ്പിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് എക്സില്‍ കുറിച്ചു.

'സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കാനും ഇന്ത്യയുടെ സമുദ്ര മേഖലകളില്‍ അന്താരാഷ്ട്ര സമുദ്ര നിയമം ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഉറച്ച ദൃഢനിശ്ചയത്തെയും ഇത് തെളിയിക്കുന്നു. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ അടിത്തറ'- കോസ്റ്റ് ഗാര്‍ഡ് വിശദമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.