സ്റ്റേഡിയത്തില്‍ ചെലവഴിച്ചത് വളരെ കുറച്ച് സമയം മാത്രം; മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘര്‍ഷം

സ്റ്റേഡിയത്തില്‍ ചെലവഴിച്ചത് വളരെ കുറച്ച് സമയം മാത്രം; മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സംഘര്‍ഷം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. വളരെ കുറച്ച് സമയം മാത്രമാണ് മെസി സ്റ്റേഡിയത്തില്‍ ചെലവഴിച്ചത്. ഇതേത്തുടര്‍ന്ന് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി സ്റ്റേഡിയം നശിപ്പിക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ സാള്‍ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന അരമണിക്കൂറോളം നീണ്ടുനിന്ന സന്ദര്‍ശത്തിനിടെ അര്‍ജന്റീനിയന്‍ താരത്തെ ഒരു നോക്ക് കാണാന്‍ പോലും ആരാധകര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി.

ആരാധക രോഷത്തിന് പിന്നാലെ മെസിയോടും ആരാധകരോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ക്ഷമാപണം നടത്തി. സംഘാടകരുടെ കെടുകാര്യസ്ഥതയില്‍ താന്‍ ഞെട്ടിപ്പോയെന്നും ഇത്തരമൊരു സംഭവത്തിന് കാരണമായത് എന്താണെന്ന് അന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു.

മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെയാണ് മെസിയും സംഘവും കൊല്‍ക്കത്തയിലെത്തിയത്. നഗരത്തിലെ തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. മെസിക്കൊപ്പം അദ്ദേഹത്തിന്റെ ഇന്റര്‍ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസും, അര്‍ജന്റീനിയന്‍ സഹതാരം റോഡ്രിഗോ ഡി പോളും ഒപ്പമുണ്ടായിരുന്നു.

ഡിസംബര്‍ 13 മുതല്‍ 15 വരെ ഇന്ത്യ സന്ദര്‍ശനം നടത്തുന്ന മെസി നാല് പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കും. കൊല്‍ക്കത്തയ്ക്ക് പുറമെ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നി നഗരങ്ങളാണ് സന്ദര്‍ശിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.