ഐഎസ്‌ഐ ബന്ധം: മഹാരാഷ്ട്രയില്‍ 40 ലധികം ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; 10 കോടിയോളം രൂപ കണ്ടെടുത്തു

ഐഎസ്‌ഐ ബന്ധം: മഹാരാഷ്ട്രയില്‍ 40 ലധികം ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; 10 കോടിയോളം രൂപ കണ്ടെടുത്തു

മുംബൈ: പാകിസ്ഥാനിലെ ഐഎസ്‌ഐയുമായി ബന്ധമുള്ള വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കള്ളപ്പണ വെളുപ്പിക്കല്‍ കേസിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ 40 ലധികം സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, പ്രയാഗ്‌രാജ് എന്നിവിടിങ്ങളിലും റെയ്ഡുകള്‍ നടന്നു.

അന്വേഷണത്തില്‍ പത്ത് കോടിയോളം രൂപ ഇഡി കണ്ടെടുത്തു. മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും ആറ് കോടിയുടെ രൂപയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. പ്രതികളുമായി ബന്ധമുള്ള 25 ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജന്‍സി മരവിപ്പിച്ചു. പ്രതികളുടെ സ്വത്ത് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഐഎസുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ വേഷത്തിലാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്നത്. നിയമവിരുദ്ധ കാര്യങ്ങളിലൂടെയാണ് ഇവര്‍ വരുമാനം കണ്ടെത്തിയിരുന്നത്.

കൂടാതെ പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും അവരുടെ കുടുബാംഗങ്ങളുടെ സാമ്പത്തിക ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും എന്‍ഐഎ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.