ദുബായിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചയിലെ അധ്യയന സമയം മാറുന്നു

 ദുബായിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചയിലെ അധ്യയന സമയം മാറുന്നു

ദുബായ്: ദുബായിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചയിലെ അധ്യയന സമയം മാറുന്നു. ജനുവരി ഒമ്പത് മുതല്‍ രാവിലെ 11:30 വരെയാണ് സ്‌കൂള്‍ സമയം. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുമതി തേടാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.

രക്ഷിതാക്കളുടെയും അതോറിറ്റിയുടേയും മുന്‍കൂര്‍ അനുമതിയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മറ്റ് ദിവസങ്ങളില്‍ സ്‌കൂള്‍ സമയം പഴയത് പോലെ തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.