ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

 ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ആക്രമണം നടത്തിയത് ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട ശേഷം

ജറുസലേം: ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം. കിഴക്കന്‍ ലബനനിലെ ബെക്കാ വാലിയിലുള്ള ഹമ്മാറ, ഐന്‍എല്‍ടിനെ, തെക്കന്‍ ലബനനിലെ കഫര്‍ ഹത്ത, അനാന്‍ എന്നി ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്. ലബനനിലെ കിഴക്കും തെക്കുമുള്ള നാല് ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം.

ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ഇസ്രയേല്‍-ലബനന്‍ സംഘര്‍ഷത്തിന് ശേഷം 2024 ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇരുകൂട്ടരും പരസ്പരം കരാര്‍ ലംഘനം ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.