ബംഗളൂരു: എഞ്ചിനീയറിങ് ബിരുദധാരിയായ 26 കാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. മംഗളൂരു സ്വദേശി നിക്ഷേപ് ബംഗേരയാണ് മരിച്ചത്. ബാഗല്‍ഗുണ്ടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു ദാരുണ സംഭവം.
യൂറോപില്‍ നിന്നുമാണ് നിക്ഷേപ് ഇലക്ട്രോണിക് എഞ്ചിനീയറിങില്‍ ബിരുദം നേടിയത്. തിരിച്ചെത്തിയ യുവാവ് ബംഗളൂരുവിലെ ഷെട്ടിഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ച് വരികയായിരുന്നു
കുറച്ച് കാലങ്ങളായി സ്‌കീസോഫ്രീനിയ എന്ന മാനസിക രോഗവും കടുത്ത വിഷാദവും യുവാവിനെ അലട്ടിയിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.