സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍; മടക്കം അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം

സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍; മടക്കം അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം

കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായി ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നടത്തി.

സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് വി.ഡി സതീശന്‍ മടങ്ങിയത്.

ഇന്നലെ രാത്രി ഒന്‍പതേകാലോടെയാണ് പ്രതിപക്ഷ നേതാവ് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ എത്തിയത്. പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദര്‍ശനം. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാര്‍ക്കും മറ്റും സാധാരണ പ്രവേശനം നല്‍കാറില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.