കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞ് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു. മംഗഫ് ബ്ലോക്ക് 4 ല്‍ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോര്‍ജ് (42 ) ആണ് മരണപ്പെട്ടത്.
ജനറല്‍ കോട്രാറ്റിങ് ഫോര്‍ ബില്‍ഡിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.