ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങള്‍ പാടില്ല; ഉത്തരവിറക്കി സൗദി വാണിജ്യ മന്ത്രാലയം

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങള്‍ പാടില്ല; ഉത്തരവിറക്കി സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഷോപ്പിങ് ബാഗുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയില്‍ ദൈവനാമങ്ങള്‍ അച്ചടിക്കുന്നതിന് സൗദി വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെ അധികൃതര്‍ പങ്ക് വെച്ചിട്ടുണ്ട്.

ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു.

മുന്‍പ് പൊതു സ്ഥാപനങ്ങള്‍ക്ക് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ ഉപയോഗിക്കരുത് എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമ പ്രകാരം നിരോധിത നാമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പേരുകളോ, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാര നാമമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.