ഇറാനില്‍ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായി; ഖൊമേനിയുടെ 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനില്‍ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായി; ഖൊമേനിയുടെ 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനില്‍ പുതിയ നേതൃത്വത്തെ തേടേണ്ട സമയമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യം ഭരിക്കാന്‍ അടിച്ചമര്‍ത്തലിനെയും അക്രമത്തെയും ആശ്രയിക്കുന്ന ആയത്തുള്ള അലി ഖൊമേനിയുടെ 37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

താന്‍ യു.എസില്‍ ചെയ്യുന്നത് പോലെ രാജ്യം ശരിയായി ഭരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിണം. അല്ലാതെ അധികാരം നിലനിര്‍ത്താന്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്. ഖൊമേനി ഒരു രോഗി ആണെന്നും ഇറാന്റെ നേതൃത്വം കാരണമാണ് ആ രാജ്യം ജീവിക്കാന്‍ ഏറ്റവും മോശമായ സ്ഥലമായി മാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.

പ്രതിഷേധത്തില്‍ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖൊമേനി പ്രതിജ്ഞയെടുത്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഉണ്ടായ മരണങ്ങള്‍ക്ക് ഖൊമേനി ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.