മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കരുത്; അങ്ങനെയൊന്നും ഗള്‍ഫിലില്ല: എം.എ യൂസഫലി

മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിക്കരുത്; അങ്ങനെയൊന്നും ഗള്‍ഫിലില്ല: എം.എ യൂസഫലി

അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫിലെ പ്രവാസികളുമായി ബന്ധപ്പെട്ട് അഭ്യര്‍ത്ഥനയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടറുമായ എം.എ യൂസഫലി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുതെന്ന് യൂസഫലി അഭ്യര്‍ത്ഥിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.

'ഇല്ലാത്ത കാര്യങ്ങളുണ്ടാക്കി നാട്ടിലുള്ളവരെ ഭയപ്പെടുത്താതിരിക്കുക. അങ്ങനെയൊന്നും ഗള്‍ഫിലില്ല. മലയാള മധ്യമങ്ങള്‍ വളരെ ആക്രമണാത്മകമാണെന്ന് അഭിപ്രായങ്ങളുയര്‍ന്നു. എന്തുകൊണ്ട് അവര്‍ മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആവശ്യമില്ലാത്ത ഗോസിപ്പുകള്‍, അഭ്യൂഹങ്ങള്‍, എഐ സൃഷ്ടികള്‍ പ്രചരിപ്പിക്കുകയാണ്. ജിസിസി നമുക്ക് അന്നം തരുന്ന രാജ്യമാണ്. ഈ രാജ്യങ്ങള്‍ക്ക് ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിക്കണം'- യൂസഫലി ആവശ്യപ്പെട്ടു.

അതേസമയം സമാധാനം പുലരണമെന്ന് ലോക രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം വരിഞ്ഞു മുറുകുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം കടുപ്പിച്ചതും ഇറാനെ ഉന്മൂലനം ചെയ്യുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.