റോം: ഇറാന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വ്യോമ പ്രതിരോധ സഹായം നല്‍കുമെന്ന് ഇറ്റലാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.
യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെപോലെ ഇറ്റലിയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയാറാണെന്ന് മെലോണി വ്യക്തമാക്കി. അവര്‍ സൗഹൃദ രാജ്യങ്ങളായതിനാല്‍ മാത്രമല്ല ഈ സഹായം.
ഗള്‍ഫ് മേഖലയില്‍ പതിനായിരക്കണക്കിന് ഇറ്റലിക്കാരും രണ്ടായിരത്തോളം ഇറ്റാലിയന്‍ സൈനികരും ഉള്ളതിനാല്‍ കൂടിയാണ് ഈ സഹായമെന്നും മെലോണി പറഞ്ഞു. ഇറ്റലിയിലേക്കും യൂറോപ്പിലേക്കുമുള്ള ഊര്‍ജ വിതരണത്തില്‍ ഗള്‍ഫിന് നിര്‍ണായക പങ്കുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ഇറ്റലിയിലെ മൂന്ന് യുഎസ് സൈനികത്താവളങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് ബോംബിങിന് ഒഴികെയുള്ള അനുമതി ഇതിനകം അവര്‍ക്കുണ്ടെന്നായിരുന്നു മെലോണിയുടെ മറുപടി.
അതില്‍ മാറ്റം വരുത്തുന്നത് യുഎസ് സര്‍ക്കാരും ഇറ്റാലിയന്‍ പാര്‍ലമെന്റും തീരുമാനിക്കേണ്ടതാണെന്നും എന്നാല്‍, ഇതുവരെ അത്തരം അഭ്യര്‍ഥനകളൊന്നും അമേരിക്കയുടെ ഭാഗത്തു നിന്ന് വന്നിട്ടില്ലെന്നും ജോര്‍ജിയ മെലോണി പറഞ്ഞു.