മസ്‌കറ്റ്: ഒമാനിലെ സൊഹാറിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ജീവഹാനി. സോഹാറിലെ അല്‍ ഓഹി വ്യവസായ മേഖലയിലാണ് ആക്രമണമുണ്ടായത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.
ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡ്രോണ്‍ വിലായത്തിലെ ഒരു തുറന്ന സ്ഥലത്ത് വീണതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു ഡ്രോണ്‍ ലേബര്‍ ക്യാമ്പിന് മുകളിലാണ് വീണത്. സംഭവം സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്.
അതിനിടെ സെന്‍ട്രല്‍ ദുബായില്‍ ഡ്രോണ്‍ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം അമേരിക്കയുടെ സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നു വീണതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയില്‍ തകര്‍ന്നു വീണത്. വെടിവയ്പ്പില്‍ തകര്‍ന്നതല്ലെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമല്ല.