ഒമാനിലെ ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍; സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

 ഒമാനിലെ  ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍;  സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ അല്‍ ഓഹി വ്യവസായ മേഖലയില്‍ ഇന്ന് രാവിലെ ഡ്രോണുകള്‍ പതിച്ചുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് പേരും സംഭവത്തില്‍ പരിക്കേറ്റ 11 പേരില്‍ 10 പേരും ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മറ്റുള്ളവരെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചു. ചികിത്സയിലുള്ള അഞ്ച് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

സോഹാറിലെ അല്‍ ഓഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഒരു ഡ്രോണ്‍ വിലായത്തിലെ തുറസായ സ്ഥലത്താണ് വീണത്, അതിനാല്‍ അവിടെ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

മറ്റൊരു ഡ്രോണ്‍ ലേബര്‍ ക്യാമ്പിന് മുകളിലാണ് വീണത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി ഒമാന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.