ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ചൊവ്വാഴ്ച ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇറാന്‍ നേതൃത്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സൈനിക നടപടിക്ക് നിര്‍ദേശം നല്‍കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
ഇറാന്റെ ആക്രമണങ്ങളില്‍ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
അതിനിടെ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ച ഇസ്രയേല്‍ ഭരണകൂടം, പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.