ദോഹ: ഖത്തറില്‍ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണു. സാങ്കേതിക പ്രശ്‌നമാണ് അപകടകാരണമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്ററില്‍ പൈലറ്റും യാത്രക്കാരുമുണ്ടായിരുന്നു. ഇവര്‍ക്കായി തിരച്ചിലില്‍ തുടരുന്നു.
സാങ്കേതിക തകരാണ് അപകടത്തിന് കാരണമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാനുണ്ടായ കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചു.