നോമ്പുകാല സ്മരണ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേഹെഡ് കുരിശിന്റെ വഴി മാർച്ച് 27 ന്

നോമ്പുകാല സ്മരണ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്രേഹെഡ് കുരിശിന്റെ വഴി മാർച്ച് 27 ന്

ഡബ്ലിൻ: വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ബ്രേഹെഡിലേക്ക്  സംയുക്ത കുരിശിന്റെ വഴി നടത്തുന്നു. സഭയുടെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളും സംയുക്തമായാണ് ഈ പ്രാർത്ഥനാ യാത്രയിൽ പങ്കുചേരുന്നത്.

മാർച്ച് 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3. 30 ന് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. വൈകിട്ട് കൃത്യം 4. 45 ന് ബ്രേഹെഡ് കാർ പാർക്കിൽ നിന്നും കുരിശിന്റെ വഴി ആരംഭിക്കും. 

ക്രിസ്തുവിന്റെ പീഠാനുഭവങ്ങളെ ധ്യാനിച്ച്, കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിൻ ചുവട്ടിലേക്കാണ് വിശ്വാസികൾ തീർത്ഥാടനം നടത്തുന്നത്. പ്രകൃതിരമണീയമായ കുന്നിൻ ചെരുവിലൂടെയുള്ള ഈ പ്രാർത്ഥനാ യാത്ര വിശ്വാസികൾക്ക് ആഴമേറിയ ആത്മീയ അനുഭവം പകരുന്ന ഒന്നാണ്.

ഈ വിശുദ്ധ കുർബാനയിലും കുരിശിന്റെ വഴിയിലും പങ്കുചേർന്ന് നോമ്പുകാലത്തെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ചാപ്ലൈൻ റവ. ഫാ. ജിൽസൺ കൊക്കണ്ടത്തിൽ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.