ടെല്‍ അവീവ്: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നെസെറ്റ് വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകരിച്ചതോടെ ഏപ്രില്‍ 14 വരെ അടിയന്തരാവസ്ഥ നീട്ടുകയായിരുന്നു.
ഇറാനില്‍ യു.എസ്-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 28 ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് പലയിടത്തും ഇറാന്റെ മിസൈല്‍ പതിച്ചതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ നീട്ടാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ആവശ്യപ്പെട്ടത് പ്രകാരം നെസെറ്റ് പാനല്‍ അംഗീകാരം നല്‍കുകയായിരുന്നു.