ജറുസലേം: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നാവിക കമാന്‍ഡര്‍ അലിറേസ ടങ്‌സീരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ബന്ദര്‍ അബ്ബാസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് മുഖ്യ ഉത്തരവാദികൂടിയായ അലിറേസ ടങ്‌സീരി കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയുടെയും ഇസ്രയേലിന്റെയും വധ ശ്രമങ്ങളെ അതിജീവിച്ച ചുരുക്കം ചില പ്രമുഖരില്‍ ഒരാളായിരുന്നു അലിറേസ ടങ്‌സീരി. 2018 മുതല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നാവിക കമാന്‍ഡറായി പ്രവര്‍ത്തിക്കുകയാണ് ടങ്‌സീരി.