ന്യൂയോര്‍ക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ കൊല്ലപ്പെടേണ്ട നേതാക്കളുടെ പട്ടികയില്‍ നിന്ന് രണ്ട് പേരുകള്‍ അമേരിക്ക ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖ്വര്‍ ഘാലിബാഫിന്റെയും പേരുകളാണ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അരാഗ്ചിയുടെയും ഘാലിബാഫിന്റെയും നീക്കങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇസ്രയേലിന് ലഭ്യമായിരുന്നു. ഇവരുടെ പേരുകള്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരെ ലക്ഷ്യമിട്ടാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരം ഇല്ലാതാകുമെന്ന വാദം ഉന്നയിച്ചതോടെ പേരുകള്‍ ഒഴിവാക്കാന്‍ യു.എസ് ഇസ്രയേലിനോട് നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം പേരുകള്‍ താല്‍കാലികമായി നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമാണ് പട്ടികയില്‍ നിന്ന് നീക്കിയതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.