ടെഹ്‌റാന്‍: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ സയ്യിദ് മജീദ് ഖാദിമി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് ഖാദിമി കൊല്ലപ്പെട്ടത്. ഐആര്‍ജിസി ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണ്‍ മാസം നടന്ന ഇറാന്‍-ഇസ്രയേല്‍ 12 ദിന യുദ്ധത്തില്‍ ജനറല്‍ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആര്‍ജിസിയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ തലപ്പത്തേക്ക് ഖാദിമി എത്തിയത്. ഈയടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഇറാന്റെ ഉയര്‍ന്ന റാങ്കിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് മജീദ് ഖാദിമിയുടെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഈയടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഇറാന്റെ ഉയര്‍ന്ന റാങ്കിലെ ഉദ്യോഗസ്ഥനാണ് ഇദേഹം.