ഇസ്താംബുള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലെവെന്റ് ഡിസ്ട്രിക്റ്റിലാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പിന് പിന്നാലെ വന്‍ പൊലീസ് സന്നാഹവും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പൊലീസുകാരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
വെടിവെപ്പിന് പിന്നിലെ ലക്ഷ്യമോ അക്രമികളുടെ വിശദാംശങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. അക്രമത്തില്‍ പങ്കാളികളായ കൂടുതല്‍ പേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.