ടെല്‍ അവീവ്: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് നടത്തിയ പ്രഖ്യാപനത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.
'ഇറാന്‍ ഹോര്‍മുസ് തുറന്നു തരികയും യുഎസ്, ഇസ്രയേല്‍, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തി വെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേല്‍ പിന്തുണയ്ക്കുന്നു'- നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇറാന്‍ ഭീകര ഭീഷണി ഉയര്‍ത്താതിരിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്ക്കുന്നു. ചര്‍ച്ചകളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
'ഇറാന്‍ ഇനി അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് അയല്‍ രാജ്യങ്ങള്‍ക്കും ലോകത്തിനും ആണവ, മിസൈല്‍, ഭീകര ഭീഷണി ഉയര്‍ത്താതിരിക്കാന്‍ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രയേലും പിന്തുണയ്ക്കുന്നു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ല'- നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ലെബനനിലടക്കം വെടിനിര്‍ത്തല്‍ കരാര്‍ ഉടനടി പ്രാബല്യത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി പാടേ തള്ളിയത്.