ഇറാന് ആയുധങ്ങള്‍ നല്‍കിയാല്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

ഇറാന് ആയുധങ്ങള്‍ നല്‍കിയാല്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനിലേക്ക് ആയുധങ്ങള്‍ അയച്ചാല്‍ ചൈനയ്ക്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തലിനിടെ ചൈന ഇറാനിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാന്‍ തയ്യാറെടുക്കുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ സംബന്ധിച്ച ചോദ്യത്തിനാണ് ട്രംപിന്റെ പ്രതികരണം.

മയാമിയിലേക്ക് വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. 'ചൈന അങ്ങനെ ചെയ്താല്‍, ചൈനയ്ക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകും' ട്രംപ് പറഞ്ഞു.

വരും ആഴ്ചകള്‍ക്കുള്ളില്‍ ഇറാന് പുതിയ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ലഭിച്ചേക്കാമെന്ന് യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്നാം ലോകരാജ്യങ്ങളെ ഉപയോഗിച്ചാണ് ചൈന ഇറാനിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കയിലെ ചൈനീസ് എംബസി ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.