വാഷിങ്ടണ്‍: ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇസ്ലമാബാദില്‍ പുനരാരംഭിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്തെങ്കിലും സംഭവിക്കും. കാരണം തങ്ങള്‍ അങ്ങോട്ട് പോകാന്‍ താല്‍പര്യപ്പെടുന്നുവെന്നും നിങ്ങള്‍ ഇസ്ലമാബാദില്‍ തുടരണമെന്നും ന്യൂയോര്‍ക്ക് പോസ്റ്റുമായുള്ള അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഇസ്ലമാബാദില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ചര്‍ച്ച പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
പാകിസ്ഥാന്‍ ആര്‍മി ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഇസ്ലബാദില്‍ നടന്ന ആദ്യ ചര്‍ച്ചയില്‍ ഇറാനും യു.എസും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും പറഞ്ഞിരുന്നു. താല്‍കാലിക വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പായി രണ്ടാം ഘട്ട ചര്‍ച്ച നടക്കുമെന്നാണ് സൂചന.