കോതമംഗലം: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിപ്പിള്ളി എസ്.ഡി കോൺവെന്റിലെ സിസ്റ്റർ ഹെയ്‌സ്‌ലെറ്റ് എസ്.ഡി (56) അന്തരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു അവർ.
ജൂൺ 30ന് രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവൺമെന്റ് എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ബസ് വളവ് തിരിയുന്നതിനിടെ സിസ്റ്റർ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു മരണം.
മൃതദേഹം നാളെ (വ്യാഴം) രാവിലെ ആറിന് കോഴിപ്പിള്ളി എസ്.ഡി കോൺവെന്റിൽ എത്തിക്കും. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് എസ്.ഡി കോൺവെന്റ് പ്രൊവിൻസ് ഹൗസിൽ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.