ദുബായ്: യുഎഇയില്‍ സ്‌കൂളുകള്‍ പൂര്‍ണമായും സാധാരണ നിലയിലേക്ക്. ഏപ്രില്‍ 20 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് നിര്‍ദേശം. എല്ലാ എമിറേറ്റുകളിലും നിര്‍ദേശം ബാധകമാണ്. ആവശ്യമെങ്കില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് നേരിട്ടുള്ള ക്ലാസ് പഠനവും ഓണ്‍ലൈന്‍ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി അവലംബിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റികളിലും ഇതേ ദിവസം പഠനം പുനരാരംഭിക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓണ്‍ലൈനാക്കിയത്. ഏകദേശം ഒരു മാസമായി പഠനം ഓണ്‍ലൈനിലാണ്. സംഘര്‍ഷത്തിന് അയവ് വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്.