പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന; അല്ലാത്തവര്‍ ക്യൂവില്‍: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

പ്രത്യേക ഫീസ് നല്‍കുന്നവര്‍ക്ക് മുന്‍ഗണന; അല്ലാത്തവര്‍ ക്യൂവില്‍: ഹോര്‍മുസില്‍ ഇറാന്റെ പുതിയ നിബന്ധന

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ പ്രത്യേക ഫീസ് ഈടാക്കാനും തുക നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും ഇറാന്റെ നീക്കം.

ഫീസടയ്ക്കുന്ന കപ്പലുകളെ മുന്‍ഗണനകളോടെ കടത്തിവിടുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫീസ് നല്‍കാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ അമേരിക്ക തുടര്‍ച്ചയായി വിശ്വാസ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹോര്‍മുസില്‍ ഇറാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഇറാന്റെ തുറമുഖങ്ങളില്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഇറാനെ ചൊടിപ്പിച്ചത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പിന്നാലെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പരിമിതമായ രീതിയില്‍ കടന്നുപോകാന്‍ ഇറാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് വക്താവ് വ്യക്തമാക്കി.

തങ്ങള്‍ കാണിച്ച നല്ല മനസ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം. അമേരിക്കന്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.