ടെഹ്‌റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന് അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി. സിവില്‍ ഡിഫന്‍സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന മെഹ്ദി ഫരീദ് എന്നയാളെയാണ് വധിച്ചത്.
ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാന്റെ ജുഡീഷ്യറി വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായിരിക്കെ, ജോലിയിലൂടെ ലഭിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ മൊസാദിന് കൈമാറിയെന്ന് ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
കീഴ്‌ക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതിയും ശരി വെച്ചതോടെയാണ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പിലാക്കിയത്. ഇസ്രയേലുമായും അമേരിക്കയുമായുമുള്ള യുദ്ധസാഹചര്യം സജീവമായി നില്‍ക്കുമ്പോഴാണ് സ്വന്തം രാജ്യത്തെ ഇസ്രയേലിന്റെ ചാരന്മാര്‍ക്ക് ഇറാന്‍ വധ ശിക്ഷയിലൂടെ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നത്.
ജനുവരിയില്‍ ഇറാനില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്കെതിരെയും ഇസ്രയേല്‍ ബന്ധം ആരോപിച്ച് ഇറാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു.