മ്യാന്‍മറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം; ജനങ്ങള്‍ ആശങ്കയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

മ്യാന്‍മറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം; ജനങ്ങള്‍ ആശങ്കയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

നെയ്പിഡോ: മ്യാന്‍മറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനം. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ചയും സമാന തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

റിക്ടര്‍ സ്‌കെയില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവില്‍ ജീവഹാനിയോ മറ്റ് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പസഫിക് റിങ് ഓഫ് ഫയറിന് സമീപം സ്ഥിതി ചെയ്യുന്ന രാജ്യമായതിനാല്‍ മ്യാന്‍മറില്‍ ഭൂചലന സാധ്യതകള്‍ എപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അടുത്ത കാലത്തായി ചെറിയ തോതിലുള്ള ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സീസ്‌മോളജി വിദഗ്ധര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.