ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ക്കിടയില്‍ മുജ്താബയുടെ ചിത്രവും; ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി അഭ്യൂഹം

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ക്കിടയില്‍ മുജ്താബയുടെ ചിത്രവും; ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി അഭ്യൂഹം

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്താബ ഖൊമേനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യത്യസ്ഥ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ ഫെബ്രുവരി 28 ന് നടന്ന അമേരിക്ക- ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുള്ള അലി ഖൊമേനിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മുജ്താബയും കൊല്ലപ്പെട്ടതായി സംശയം.

വടക്കുകിഴക്കന്‍ ഇറാനിലെ മഷ്ഹാദില്‍ പുതുതായി അനാവരണം ചെയ്യപ്പെട്ട യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രത്തില്‍ മുജ്താബയുടെയും ചിത്രം ഉള്‍പ്പെട്ടതാണ് സംശയം ബലപ്പെടാന്‍ കാരണം.


ചിത്രത്തിന്റെ അനാവരണച്ചടങ്ങില്‍ ഐആര്‍ജിസിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 നുണ്ടായ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെത് ഉള്‍പ്പെടെ നിരവധി പേരുടെ ചിത്രങ്ങള്‍ ഇതിലുണ്ട്. അനാവരണച്ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിലവിലെ പരമോന്നത നേതാവ് എന്ന നിലയ്ക്കാകാം മുജ്താബയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മുജ്താബയ്ക്ക് ഗുരുതമായി പരിക്കേറ്റെന്നും അദേഹത്തിന് ഭരണ നിര്‍വഹണം സാധ്യമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.